കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ 22ന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ വീരശൈവയിലെ അവാന്തര വിഭാഗങ്ങളെ ഒ.ബി.സിയിൽ ഉൾപ്പെടുത്തണം, ക്രിസ്തുമതത്തിൽ ഉൾപ്പെടുന്ന എസ്.ഐ.യു.സിയ്ക്ക് പുറമെയുള്ള നാടാർ വിഭാഗങ്ങൾക്ക് കൂടി ഒ.ബി.സി പദവി അനുവദിച്ച സർക്കാർ ഉത്തരവിന് സ്പഷ്ടീകരണം നൽകുന്നത്, മിശ്ര വിവാഹിതരുടെ മകൾക്ക് മാതാപിതാക്കളുടെ ജാതി ആനുകൂല്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അനുജി. എം.എസ് സമർപ്പിച്ച നിവേദനം എന്നിവ പരിഗണിക്കും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, അംഗങ്ങളായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.