കണ്ണൂർ: ജില്ലയില്‍ ഇന്ന് (ജൂലൈ 15) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
സാമൂഹ്യാരോഗ്യകേന്ദ്രം കീഴ്പ്പള്ളി, പൊതുജന വായനശാല അടുത്തില എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും സാംസ്‌കാരിക നിലയം കൊളക്കാട്, മാട്ടൂല്‍ കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് നാല് വരെയുമാണ്.
അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം, പ്രാഥമികാരോഗ്യകേന്ദ്രം ആറളം, ശ്രീനാരായണ സാംസ്‌കാരിക കേന്ദ്രം മൊകേരി, കണ്ണൂര്‍ ഹാന്‍ഡ്‌ലൂം എക്സ്സ്‌പോര്‍ട്ട്, മുണ്ടയാട്, ഒറപ്പൊടി രൈരു നമ്പ്യാര്‍ സ്മാരക വായനശാല എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധന.പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.