മലപ്പുറം: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ഇസാഫ് കോ-ഓപ്പറേറ്റീവിലേക്ക് കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്‌സ്, വ്യാപാര സ്ഥാപനത്തില്‍ സ്ത്രീകള്‍ക്കായി പ്രൊഡക്ഷന്‍ ഹെല്‍പ്പര്‍ ഹെഡ്, ടൈലേഴ്‌സ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു.
എംപ്ലോയബിലിറ്റി സെന്ററില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 23ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സഹിതം സെന്ററില്‍ എത്തിച്ചേരണം. ഫോണ്‍ 04832 734 737.