മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പുതിയ ജനറേറ്റര്‍ സ്ഥാപിച്ചു. ആശുപത്രിയിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി 11 ലക്ഷം രൂപ ചെലവിലാണ് പുതിയ ജനറേറ്റര്‍ എത്തിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍ സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രകാശന്‍ മൂച്ചിക്കല്‍, സുബൈദ മുസ്ല്യാരകത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അക്ബര്‍ തങ്ങള്‍, സക്കീന മുസ്തഫ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.വി. ബിന്ദു, ബ്ലോക്ക് സെക്രട്ടറി ഫത്തീല, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, ഡോ. പി. സജ്നി, ഹെല്‍ത്ത് സെന്റര്‍ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ കെ. മന്‍സൂര്‍, പി.എ. സലാം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.