പാലക്കാട്: ജില്ലയില് സൈലന്റ് വാലി നാഷണല് പാര്ക്ക് റേഞ്ചിലെ പൊതുവപ്പാടം ആന്റി പോച്ചിങ് ക്യാമ്പ് ഷെഡ് മേക്കളപ്പാറ, അമ്പലപ്പാറ ആന്റി പോച്ചിങ് ക്യാമ്പ് ഷെഡ് എന്നിവിടങ്ങളില് 150 മി.മി വിസ്തീര്ണത്തില് കുഴല് കിണര് നിര്മ്മിക്കുന്നതിന് ദര്ഘാസ് ക്ഷണിച്ചു.
യഥാക്രമം 2900, 2100 എന്നിങ്ങനെയാണ് നിരതദ്രവ്യം. ജൂലൈ 21 ന് വൈകീട്ട് മൂന്ന് വരെ ജില്ലാ ഓഫീസര്, ഭൂജലവകുപ്പ്, മുനിസിപ്പല് ടി.ബി കോംപ്ലക്‌സ്, പാലക്കാട് എന്ന വിലാസത്തില് ദര്ഘാസ് സ്വീകരിക്കും. അന്നേദിവസം വൈകീട്ട് നാലിന് തുറക്കും. ഫോണ്: 0491-2528471.