വയനാട്: സർവ്വകലാശാല പ്രോചാൻസലർ കൂടിയായ മൃഗസംരക്ഷണ ക്ഷീര വികസനം വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വെള്ളിയാഴ്ച രാവിലെ 11ന് പൂക്കോട് വെറ്ററിനറി സർവ്വകലാശാല സന്ദർശിക്കും. സർവ്വകലാശാലയിൽ നടക്കുന്ന ചടങ്ങിൽ യുവ സ്വാശ്രയ സംഘങ്ങൾക്ക് പോത്തു വളർത്തൽ സംരഭം ആരംഭിക്കുന്നതിനായി 40 പോത്തുകുട്ടികളുടെ വിതരണ ഉദ്ഘാടനം മന്ത്രി നിർവ്വഹിക്കും. ടി. സിദ്ദിഖ് എം.എൽ.എ, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, വാർഡ് മെമ്പർ തുടങ്ങിയവർ പങ്കെടുക്കും.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ട്രൈബൽ സബ് പ്ലാൻ പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കാട്ടുനായ്ക്ക, പണിയ, അടിയ വിഭാഗത്തിൽപ്പെട്ടവരുടെ സ്വാശ്രയ സംഘങ്ങൾക്കാണ് പോത്തുകുട്ടികളെ നൽകുന്നത്.