ഒരു ജില്ല ഒരു ഉല്പന്നമെന്ന മാനദണ്ഡം അടിസ്ഥാനമാക്കി പി.എം.എഫ്.എം.ഇ (Prime Minister Formulaisation of Micro food processing enterprise) പദ്ധതി പ്രകാരം ജില്ലയില് നേന്ത്രക്കായ അസംസ്‌കൃത വസ്തുവായ ഭക്ഷ്യോല്പന്ന നിര്മാണ സംരംഭങ്ങള്ക്കും അവയുടെ വിപുലീകരണത്തിനുമായി പദ്ധതി ചെലവിന്റെ 35% മായ 10 ലക്ഷം രൂപ സര്ക്കാര് ക്രെഡിറ്റി ലിങ്ക്ഡ് സബ്സിഡിയായി അനുവദിക്കുന്നു. പദ്ധതി ചെലവിന്റെ 10% തുക ഗുണഭോക്തൃ വിഹിതവും, ബാക്കി പദ്ധതി തുക ബാങ്ക് വായ്പയുമായിരിക്കണം. അര്ഹരായ സംരംഭകര്ക്ക് അപേക്ഷ https://pmfme.mofpi.gov.in/pmfme/#/Login ലൂടെ നല്കാം.
ജില്ലാ കലക്ടര് ചെയര്മാനായുള്ള ജില്ലാതല കമ്മിറ്റി പരിശോധിച്ച് യോഗ്യമായ അപേക്ഷകള് വായ്പ ലഭ്യമാകുന്നതിനായി ബന്ധപ്പെട്ട ബാങ്കുകളിലേക്ക് ശുപാര്ശ ചെയ്തയക്കും. പ്രസ്തുത ബാങ്ക് അപേക്ഷയില് വായ്പ അനുവദിക്കുന്ന മുറയ്ക്ക് അര്ഹമായ സബ്സിഡി കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് 60:40 അനുപാതത്തില് പ്രസ്തുത ബാങ്കിലേക്ക് അനുവദിക്കും. തുടര്ന്ന് ബാങ്ക് ഈ തുക ഒരു പ്രത്യേക അക്കൗണ്ടില് സൂക്ഷിക്കും. തുടര്ച്ചയായി മൂന്ന് വര്ഷം സംരംഭം നല്ല രീതിയില് പ്രവര്ത്തിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാവും സംരംഭത്തിന്റെ അക്കൗണ്ടിലേക്ക് തുക വരവ് വെയ്ക്കുക.
അപേക്ഷ സംബന്ധിച്ച വിവരങ്ങള്ക്കായി സംരംഭകര്ക്ക് ജില്ലയിലെ 5 താലൂക്ക് വ്യവസായ ഓഫീസുകളിലെ ഉപജില്ലാ വ്യവസായ ഓഫീസര്മാര്, എല്ലാ ബ്ലോക്ക് പഞ്ചായത്തുകള്, പാലക്കാട്, ഷൊര്ണ്ണൂര്, ചിറ്റൂര്-തത്തമംഗലം മുനിസിപ്പാലിറ്റികകളിലെ വ്യവസായ വികസന ഓഫീസര്മാര്, ജില്ലാ വ്യവസായ ഓഫീസര്മാര്, ജില്ലാതല റിസോഴ്സ്പേഴ്സണ്മാരെ ബന്ധപ്പെടാം.
ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട്- 0491-2505385, 0491-2505408
താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാട് – 0491-2505570
താലൂക്ക് വ്യവസായ ഓഫീസ്, ചിറ്റൂര് – 04923221785
താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്– 04922224395
താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലം – 04662248310
താലൂക്ക് വ്യവസായ ഓഫീസ്, മണ്ണാര്ക്കാട്- 04924222895