പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (മൂന്ന് എൻ.സി.എ – എസ്.സി.സി.സി) ( കാറ്റഗറി നമ്പർ 194/2018) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2020 നവംബറിന് 17 ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഏക ഉദ്യോഗാർത്ഥി നിയമന ശുപാർശ ചെയ്യപ്പെട്ടതിനാൽ റാങ്ക് പട്ടിക 2021 ജനുവരി ഏഴ് മുതൽ പ്രാബല്യത്തിലില്ലാതായതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു