സംസ്ഥാനത്തെ ടെലിഫിലിം ആന്റ് മോഷന് പിക്ച്ചര് മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ജൂലൈ 16 ന് നടക്കും. തൃശൂര് ഗവ. ഗസ്റ്റ് ഹൗസ് കോണ്ഫറന്സ് ഹാളില് രാവിലെ 11 നാണ് യോഗം ചേരുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളില് നിന്നുള്ള തൊഴിലാളി /തൊഴിലുടമ പ്രതിനിധികള്ക്ക് തെളിവെടുപ്പ് യോഗത്തില് പങ്കെടുക്കാം.