കൊച്ചി: ജില്ലയിലെ അങ്കമാലി, വൈപ്പിന്‍, കൂവപ്പടി, മൂവാറ്റുപുഴ, പാറക്കടവ്, പാമ്പാക്കുട, കോതമംഗലം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരുടെ നിലവിലുളള/ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിര താമസക്കാരായ പ്ലസ് ടു അഥവാ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുളള 18 നും 40 നും മധ്യേ പ്രായമുളള പട്ടികജാതി വിഭാഗക്കാര്‍ക്കും, എസ്.എസ്.എല്‍.സി യോഗ്യതയുളള 40 നും 50 നും മധ്യേ പ്രായമുളള സാമൂഹ്യ പ്രവര്‍ത്തകരായ പട്ടികജാതി വിഭാഗക്കാര്‍ക്കും നിശ്ചിത മാതൃകയിലുളള അപേക്ഷാഫോറത്തില്‍ യോഗ്യതാ സര്ട്ടിഫിക്കറ്റകറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാം. എസ്.സി പ്രൊമോട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീകോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസില്‍ കക്ഷികളായിട്ടുളള പ്രൊമോട്ടര്‍മാരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തത്കാലം നിയമനം ഉണ്ടായിരിക്കുന്നതല്ല.
അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ പട്ടികജാതി വികസന ഓഫീസിലോ (ഫോണ്‍ 2422256) അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 23-നകം അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.