കൊച്ചി: സ്റ്റ്‌റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡിന്റെ തൃശൂര്‍ റീജിയണല്‍ ഓഫീസിലേക്ക് തൂത സബ് വാട്ടര്‍ഷെഡ് പ്ലാന്‍, കരുവന്നൂര്‍ നദീതട പ്ലാന്‍, എക്കോറീസ്റ്റോറേഷന്‍ പ്ലാന്‍ പ്രോജക്ട് എന്നിവ തയാറാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്. കൃഷി ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, പ്രൊജക്ട് സയന്റിസ്റ്റ് (ജി്യോളജി), പ്രൊജക്ട് സയന്റിസ്റ്റ് (ജ്യോഗ്രഫി) എന്നീ തസ്തികകളിലേയ്ക്കാണ് ഇന്റര്‍വ്യൂ
കൃഷി ഓഫീസറുടെ ഒരു ഒഴിവിലേക്ക് കാലാവധി 2019 മാര്‍ച്ച് 31 അല്ലെങ്കില്‍ പ്രോജകട് തീരുന്നതു വരെ, യോഗ്യത ബി.എസ്.സി അഗ്രികള്‍ച്ചര്‍, അഭിലഷണീയ യോഗ്യത എം.എസ്.സി അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ ച്ചര്, പ്രകൃതി വിഭവ പരിപാലനം/വാട്ടര്‍ഷെഡ് പ്ലാനിംഗ്/നദീതട പ്ലാനിംഗുമായി ബന്ധപ്പെട്ട് കുറഞ്ഞ പക്ഷം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒരു ഒഴിവ്, കാലാവധി 2019 മാര്‍ച്ച് 31 അല്ലെങ്കില്‍ പ്രോജകട് തീരുന്നതു വരെ, യോഗ്യത എം.എസ്.സി ജിയോളജി (ഫസ്റ്റ് ക്ലാസ്), നദീതട പ്ലാന്‍ തയാറാക്കുന്നതില്‍ കുറഞ്ഞ പക്ഷം രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ക്യൂജിഐഎസ് ഉപയോഗിച്ചുളള ഡാറ്റ വിശകലനം ചെയ്യാനുളള പ്രവൃത്തി പരിചയം. ടെക്‌നിക്കല്‍ അസിസ്റ്റന്റായി വാട്ടര്‍ഷെഡ് പ്ലാന്‍ തയാറാക്കുന്നതില്‍ കുറഞ്ഞ പക്ഷം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.
പ്രൊജക്ട് സയന്റിസ്റ്റ് (ജിയോളജി) ഒഴിവുകള്‍ ആറ് എണ്ണം. കാലാവധി 2019 മാര്‍ച്ച് 31 അല്ലെങ്കില്‍ പ്രോജകട് തീരുന്നതു വരെ. യോഗ്യത എം.എസ്.സി ജിയോളജി (ഫസ്റ്റ് ക്ലാസ് ) അഭിലഷണീയ യോഗ്യത: വാട്ടര്‍ ഷെഡ്/നദീതട പ്ലാന്‍ തയാറാക്കുന്നതില്‍ പ്രവൃത്തി പരിചയം. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ക്യൂജിഐഎസ് ഉപയോഗിച്ചുളള പ്രവൃത്തി പരിചയം.
പ്രൊജക്ട് സയന്റിസ്റ്റ് (ജ്യോഗ്രഫി) ഒഴിവുകള്‍ നാല് എണ്ണം. കാലാവധി 2019 മാര്‍ച്ച് 31 അല്ലെങ്കില്‍ പ്രോജകട് തീരുന്നതു വരെ. യോഗ്യത എം.എസ്.സി ജ്യോഗ്രഫി (ഫസ്റ്റ് ക്ലാസ്) അഭിലഷീയ യോഗ്യത വാട്ടര്‍ഷെഡ്/നദീതട പ്ലാന്‍ തയാറാക്കുന്നതില്‍ പ്രവൃത്തി പരിചയം. സ്വതന്ത്ര സോഫ്റ്റ വെയര്‍ ക്യൂജിഐഎസ് ഉപയോഗിച്ചുളള പ്രവൃത്തി പരിചയം.
താത്പര്യമുളളവര്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം സ്റ്റേറ്റ് ലാന്റ് യൂസ് ബോര്‍ഡ്, റീജിയണല്‍ ഓഫീസ്, മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, ഡി ബ്ലോക്ക്, പാട്ടുരായ്ക്കല്‍ ഓഫീസില്‍ ജൂണ്‍ 22-ന് രാവിലെ 9.30 ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0487-2321868.