കണ്ണൂര്‍: ജില്ലയിലെ 81 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കൊവിഡ് മെഗാ പരിശോധനാ ക്യാമ്പ് നടക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി 17000 ത്തിലേറെ പരിശോധനകള്‍ നടത്തുകയാണ് ലക്ഷ്യം. ഓരോ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 200 വീതം ആന്റിജന്‍ പരിശോധനയും ഇവയില്‍ ആക്ടീവ് കേസുകള്‍ കൂടുതല്‍ ഉള്ളയിടങ്ങളില്‍ ആന്റിജനു പുറമെ 100 വീതം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തും. കോര്‍പറേഷനില്‍ 500 ആന്റിജന്‍ പരിശോധനയും 200 ആര്‍ടിപിസിആര്‍ പരിശോധനയും ഉള്‍പ്പെടെ 700 ടെസ്റ്റുകള്‍ നടക്കും.
