കാസർഗോഡ്: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പിന്തുണയും ഊർജ്ജവും പകരാൻ ആരംഭിച്ച ചീയർ ഫോർ ഇന്ത്യ സെൽഫി ക്യാമ്പയിൻ എം. രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ഐ ചീയർ ഫോർ ഇന്ത്യ സെൽഫി സ്റ്റാൻഡിൽ നിന്ന് സെൽഫിയെടുത്താണ് സെൽഫി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്.

കായിക മേഖലയിൽ ജില്ല നേരിട്ടു കൊണ്ടിരുന്ന അടിസ്ഥാന സൗകര്യമില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്താൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് എം. രാജഗോപാലൻ എംഎൽഎ പറഞ്ഞു. ഗ്രാമീണതലത്തിൽ നിന്ന് കായിക താരങ്ങളെ വളർത്താൻ ധാരാളം പ്രാദേശിക ക്ലബ്ബുകളുള്ള ജില്ലയാണ് കാസർകോട്.

വിവിധ പ്രദേശങ്ങളിലുള്ള ക്ലബ്ബുകളെ ഒരു കുടക്കീഴിലേക്ക് കൊണ്ടുവന്ന് കൂടുതൽ വിപുലമായ പദ്ധതികൾ ആവിഷ്‌കരിക്കാനുള്ള ഇടപെടലുകൾ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് ദേശീയ, രാജ്യാന്തര കായിക താരങ്ങൾ, വിവിധ അസോസിയേഷൻ പ്രതിനിധികൾ, പരിശീലകർ തുങ്ങിയവർ സെൽഫിയെടുത്തു.