പാലക്കാട്: കുറുമ്പ വിഭാഗത്തില്‍ നിന്നും ആദ്യമായി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എം. മീരാകൃഷ്ണ സമ്പൂര്‍ണ എ പ്ലസ് നേടി ഉന്നതവിജയം കൈവരിച്ചു. അട്ടപ്പാടിയിലെ പ്രാക്തനാഗോത്ര വിഭാഗമായ കുറുമ്പ വിഭാഗത്തില്‍ ഇതാദ്യമായാണ് ഒരു വിദ്യാര്‍ഥി 10-ാം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ഐ.ടി.ഡി.പി.ക്ക് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ (എം.ആര്‍.എസ്) വിദ്യാര്‍ഥിനിയാണ് എം. മീരാകൃഷ്ണ.
