ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 3,13,343 ആയി. രണ്ട് ഡോസുകളും സ്വീകരിച്ചവരും ഒന്നാം ഡോസ് സ്വീകരിച്ച 7,49,034 പേരും ഉള്‍പ്പെടെ ആകെ 10,62,377 പേരുണ്ട്. ജില്ലയില്‍ ജൂലൈ 13 ന് ഗര്‍ഭിണികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചു. ഇതുവരെ 1475 ഗര്‍ഭിണികള്‍ ഇതുവരെ വാക്സില്‍ സ്വീകരിച്ചു. ഇതില്‍ 1470 പേര്‍ ഒന്നാം ഡോസും അഞ്ച് പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.
ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരില്‍ 26,691 പേര്‍ രണ്ട് ഡോസും സ്വീകരിച്ചിട്ടുണ്ട്. ആകെ 60,860 പേര്‍ വാക്സിന്‍ സ്വീകരിച്ചതില്‍ 34,169 പേരാണ് ഒന്നാം ഡോസ് സ്വീകരിച്ചത്. 10,97,63 മുന്നണി പ്രവര്‍ത്തകര്‍ വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 36,424 പേര്‍ രണ്ട് ഡോസുകളും 73,339 പേര്‍ ഒന്നാം ഡോസും എടുത്തിട്ടുണ്ട്.
45-60 നും ഇടയിലുള്ളവരില്‍ 67,230 പേര്‍ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്.ആകെ 2,90,884 പേര്‍ വാക്സിന്‍ സ്വീകരിച്ചതില്‍ 2,23,654 പേര്‍ ഒന്നാം ഡോസും എടുത്തിട്ടുണ്ട്. 45-60 നും ഇടയിലുള്ള അനുബന്ധ രോഗബാധിതരില്‍ 16147 പേര്‍ രണ്ടാം ഡോസും 28991 പേര്‍ ഒന്നാം ഡോസും മുള്‍പ്പെടെ 45138 പേര്‍ വാക്സിന്‍ സ്വീകരിച്ചു.
60 വയസ്സിന് മുകളിലുള്ള 1,58,843 പേരാണ് രണ്ടാം ഡോസ് സ്വീകരിച്ചത്. 2,87,913 പേര്‍ ഒന്നാം ഡോസും സ്വീകരിച്ചു. ഇപ്രകാരം ആകെ 4,46,756 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. 18 വയസ്സിന് മുകളിലുള്ള 866 രണ്ടാം ഡോസും 54,639 പേര്‍ ഒന്നാം ഡോസുമടക്കം 55,505 പേരും വാക്‌സിന്‍ സ്വീകരിച്ചു.
44 വയസ്സിന് മുകളിലുള്ള 33,381 പേര്‍ വാക്സിന്‍ സ്വീകരിച്ചു. ഇതില്‍ 707 പേര്‍ രണ്ട് ഡോസുകളും 32,674 പേര്‍ ഒന്നാം ഡോസുമാണ് സ്വീകരച്ചിട്ടുള്ളത്.
വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരില്‍ 18,615 പേര്‍ വാക്സിന്‍ സ്വീകരിച്ചു. 6430 പേര്‍ രണ്ടാം ഡോസും 12,185 പേര്‍ ഒന്നാം ഡോസുമാണ് സ്വീകരിച്ചത്.