ആരോഗ്യ കേരളം ഇടുക്കി (എന്‍ എച്ച് എം) ജില്ലാ വി ബി ഡി കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബിഎസ്സി സുവോളജി, കമ്പ്യൂട്ടര്‍ പരിജ്ഞാനം. അല്ലെങ്കില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡിപ്ലോമയും ഒരു വര്‍ഷ കമ്പ്യൂട്ടര്‍ ഡിപ്ലോമയും അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സും മലയാളം ടൈപ്പിങ്ങില്‍ പരിജ്ഞാനവും. കൊതുകു നിവാരണത്തിലും കൊതുകു ജന്യ രോഗ നിയന്ത്രണത്തിലുള്ള അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ ജൂലൈ 24, വൈകിട്ട് നാലു മണിക്കു മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വെബ്സൈറ്റ് þwww.arogyakeralam.gov.in ഫോണ്‍- 04862 232221