ഇടുക്കി ജില്ലയില്‍ കോവിഡിനൊപ്പം മറ്റ് പകര്‍ച്ചവ്യാധികളുടെ സാന്നിധ്യവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കും.
ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് വിളിച്ചു ചേര്‍ത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് ഈ തീരുമാനം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ ഡെങ്കി പോലെ മഴക്കാല രോഗങ്ങളുടെ സാന്നിധ്യം ജില്ലയില്‍ ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ കൊതുകുനിവാരണ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എല്ലായിടങ്ങളിലും ഊര്‍ജിതമാക്കണം. ഡ്രൈഡേ പാലിച്ചുകൊണ്ട് മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. പീരുമേട്ടിലെ തോട്ടം മേഖലയില്‍ ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
