തൃശൂര്‍ കോര്‍പ്പറേഷന്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്/ബത്ത എന്ന പദ്ധതിക്കായി 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ള, തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോമുകള്‍ തൊട്ടടുത്തുള്ള അങ്കണവാടികളില്‍ നിന്നും ലഭിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതം രജിസ്റ്റേര്‍ഡ് തപാലില്‍ അയയ്ക്കുകയോ ഒളരിയില്‍ സ്ഥിതി ചെയ്യുന്ന ഐസിഡിഎസ് പുഴയ്ക്കല്‍ അഡീഷണല്‍ ഓഫീസില്‍ നേരിട്ട് എത്തിക്കുകയോ ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അയയ്ക്കേണ്ട

മേല്‍വിലാസം:

ശിശുവികസന പദ്ധതി ഓഫീസര്‍
ഐസിഡിഎസ് പുഴയ്ക്കല്‍ അഡീഷണല്‍
തൃശൂര്‍ അര്‍ബന്‍ 1 അരണാട്ടുകര വില്ലേജ് ഓഫീസിന് സമീപം പുല്ലഴി.പി.ഒ., ഒളരിക്കര, തൃശൂര്‍ – 680012
ഫോണ്‍ നം.0487-2360008