കാസർഗോഡ്: കുടുംബശ്രീയുടെ കോവിഡ് സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് ജില്ലാതല ഉദ്ഘാടനം ജൂലൈ 19 ന് രാവിലെ 10 ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വിദ്യാനഗറിലെ ജില്ലാ പഞ്ചായത്ത് കാന്റീനില്‍ നിര്‍വ്വഹിക്കും. ജില്ലയിലെ മുഴുവന്‍ ജനകീയ ഹോട്ടലുകളിലും കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 16 വരെ സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് നടത്തും. ആയുര്‍വേദ വിധി പ്രകാരം തയാറാക്കുന്ന പച്ചമരുന്നുകള്‍ ചേര്‍ത്താണ് കര്‍ക്കിടകഞ്ഞി തയ്യാറാക്കുന്നത്.

കോവിഡ് സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റിന് മുന്നോടിയായി ജില്ലയിലെ ജനകീയ ഹോട്ടലുകളിലെ സംരംഭകരെ ഉള്‍പ്പെടുത്തി കോവിഡ് സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് വെബിനാര്‍ സംഘടിപ്പിച്ചു. പടന്നക്കാട് ജില്ലാ ആയുര്‍വേദ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഇന്ദു ദിലീപ് ക്ലാസെടുത്തു.