കാസർഗോഡ്: ലിംഗസമത്വത്തിനായും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയും പെൺജീവിതത്തിന്റെ കരുതലുകൾ എന്ന സന്ദേശമുയർത്തി ജില്ലയിലെ ഗ്രന്ഥശാലകളിൽ സ്നേഹഗാഥ സംഘടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ നാനൂറോളം ഗ്രന്ഥശാലകളിൽ ഓൺലൈൻ ക്യാമ്പയിനിൽ പങ്കാളികളായി.

ജില്ലയിലെ സാഹിത്യസാമൂഹ്യ സാംസ്‌കാരികവിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായ നൂറ്റമ്പതോളം പ്രഭാഷകർ നവ മാധ്യമങ്ങളിലൂടെ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി ഗ്രന്ഥശാലകളിലും വീടുകളിലും ദീപങ്ങൾ തെളിയിച്ചു.ക്യാമ്പയിന്റെ തുടർച്ചയായി ജൂലൈ 31 വരെയുള്ള ദിനങ്ങളിൽ പ്രഭാഷണ പരമ്പര തുടരും.

സംസ്ഥാന എക്സി. മെമ്പർ പി വി കെ പനയാൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ വി കുഞ്ഞിരാമൻ, സെക്രട്ടറി ഡോ. പി പ്രഭാകരൻ, വൈസ് പ്രസിഡന്റ് എ കെ ശശിധരൻ, ജോയന്റ് സെക്രട്ടറി ടി രാജൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി ദിലീപ് കുമാർ, പി കെ അഹമ്മദ് ഹുസൈൻ, എ കരുണാകരൻ, താലൂക്ക് ഭാരവാഹികളായ കെ അബ്ദുള്ള, ഡി കമലാക്ഷ മഞ്ചേശ്വരം, ഇ ജനാർദനൻ, പി ദാമോദരൻ കാസർകോട്, ജോസ് സെബാസ്റ്റ്യൻ, എആർ സോമൻ വെള്ളരിക്കുണ്ട്, പി വേണുഗോപാലൻ, വി ചന്ദ്രൻ ഹൊസ്ദുർഗ്, ജില്ലാ- താലൂക്ക് കമ്മിറ്റിയംഗങ്ങൾ, നേതൃസമിതി കൺവീനർമാർ തുടങ്ങിയവർ വിവിധ ഗ്രന്ഥശാലകളിൽ നടന്ന പരിപാടികൾക്ക് നേതൃത്വമേകി.