കാസർഗോഡ്: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ജി.പി.എസ്, വി.എച്ച്.എഫ് റേഡിയോ എന്നിവ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. ഇതിനുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുളള മത്സ്യത്തൊഴിലാളികൾ ജോലി ചെയ്യുന്നതും രജിസ്‌ട്രേഷനും ലൈസൻസുമുളളതുമായ മത്സ്യബന്ധന യാനങ്ങളുടെ ഉടമകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകൾ, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 28ന് വൈകീട്ട് അഞ്ച് മണിവരെ ബന്ധപ്പെട്ട മത്സ്യഭവനുകളിൽ സ്വീകരിക്കും.