രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കൊട്ടിയം എന്‍.എസ്.എസ് കോളജിലെ ഗാന്ധിയന്‍ പഠന കേന്ദ്രവുമായി സഹകരിച്ച് വെബിനാര്‍ നടത്തുന്നു. കടയ്ക്കല്‍ പ്രക്ഷോഭത്തിന്റെ ചരിത്ര പ്രാധാന്യം പുതുതലമുറയിലേക്ക് എത്തിക്കുന്നതിനായി നടത്തുന്ന പരിപാടി ജൂലൈ 22ന് രാവിലെ 11ന് അസിസ്റ്റന്റ് കലക്ടര്‍ ഡോ.അരുണ്‍ എസ്. നായര്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. സതീഷ് ഇ. എന്‍ അധ്യക്ഷനാകും. ചവറ സര്‍ക്കാര്‍ കോളജിലെ ചരിത്ര വിഭാഗം അധ്യാപകന്‍ കെ. എച്ച്. രാഗേഷ്, കൊട്ടിയം എന്‍.എസ്.എസ് കോളജ് ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ. കിഷോര്‍ റാം, അധ്യാപികയായ കെ. ജി. മീര എന്നിവരാണ് വെബിനാര്‍ നയിക്കുക.
