കോഴിക്കോട് ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 2,980 കിടക്കകളിൽ 1,435 എണ്ണം ഒഴിവുണ്ട്. 139 ഐ.സി.യു കിടക്കകളും 53 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 736 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 378 കിടക്കകൾ, 42 ഐ.സി.യു, 31 വെന്റിലേറ്റർ, 393 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 978 കിടക്കകളിൽ 599 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 382 എണ്ണം ഒഴിവുണ്ട്. 55 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 1272 കിടക്കകളിൽ 985 എണ്ണം ഒഴിവുണ്ട്.