കോട്ടയം: വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകർ നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഇന്ന്(ജൂലൈ 19) കോട്ടയത്തെത്തും. മാമ്മൻ മാപ്പിള ഹാളിൽ രാവിലെ പത്തു മുതൽ ഉച്ചക്ക് ഒന്നു വരെ നടക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.
ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ട് സംരംഭങ്ങൾ ആരംഭിച്ചവരേയും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരേയും മന്ത്രി നേരിൽ കാണും.
ഇന്നലെ(ജൂലൈ 18) ഉച്ചവരെ പരിപാടിയിലേക്ക് 94 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷ സമര്‍പ്പിച്ചവരെ പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സമയം മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകള്‍ മുഖേന പരാതികള്‍ക്ക് പരിഹാരം കാണുന്നതിനാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, വ്യവസായവകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം, ജില്ലാ കളക്ടർ പി.കെ. ജയശ്രീ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവര്‍ പങ്കെടുക്കും