വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമുകള്‍, ഒബ്‌സര്‍വേഷന്‍ ഹോമുകള്‍, സ്‌പെഷ്യല്‍ ഹോമുകള്‍, പ്ലേസ് ഓഫ് സേഫ്റ്റി എന്നിവിടങ്ങളില്‍ വോളന്റിയറായി പ്രവര്‍ത്തിക്കുന്നതിന് താത്പര്യമുള്ള സന്നദ്ധസംഘടനകളില്‍ (എന്‍.ജി.ഒ) നിന്നും അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ അക്രഡിറ്റേഷന്‍ ലഭിച്ച സന്നദ്ധസംഘടനകള്‍ക്ക് മുന്‍ഗണന.  ഐ.സി.പി.എസ് ഗൈഡ്‌ലൈന്‍, ജെ.ജെ. ആക്ട് തുടങ്ങിയവയില്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കണം.  ആവശ്യമായ രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലോ, വനിതാ ശിശു വികസന ഡയറക്ടര്‍, ഐ.സി.പി.എസ്, ജയില്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിനു എതില്‍വശം, തിരുവനന്തപുരം-695012 എന്ന വിലാസത്തില്‍ നേരിട്ടോ 30 ന് മുമ്പ് സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2342235.