പാലക്കാട് പോസ്റ്റല് ഡിവിഷനില് പോസ്റ്റല് ലൈഫ് ഇന്ഷുറന്സ് / ഗ്രാമീണ പോസ്റ്റല് ലൈഫ് ഇന്ഷുറന്സ് വിപണനത്തിനായി കമ്മീഷന് വ്യവസ്ഥയില് ഡയറക്ട് ഏജന്റിനെ നിയമിക്കുന്നു. 18നും 50നും ഇടയില് പ്രായമുള്ള തൊഴില് രഹിതര്, സ്വയം തൊഴില് ചെയ്യുന്നവര്ക്ക് അപേക്ഷിക്കാം. അപേക്ഷകര് പത്താം ക്ലാസ്സ് പാസായവരും പാലക്കാട് പോസ്റ്റല് ഡിവിഷന് പരിധിയില് സ്ഥിരതാമസമുള്ളവരാകണം. മുന് ഇന്ഷുറന്സ് ഏജന്റുമാര്, ആര്.ഡി ഏജന്റ്, വിമുക്തഭടന്മാര്, കമ്പ്യൂട്ടര് പരിജ്ഞാനമുള്ളവര് എന്നിവര്ക്ക് മുന്ഗണന. നിലവില് മറ്റേതെങ്കിലും ലൈഫ് ഇന്ഷുറന്സില് പ്രവര്ത്തിക്കുന്നവരെ പരിഗണിക്കില്ല.
താല്പര്യമുള്ളവര് ബയോഡാറ്റ (മൊബൈല് നമ്പര് സഹിതം), വയസ്സ്, യോഗ്യത, മുന്പരിചയം എന്നിവ തെളിയിക്കുന്ന രേഖകളോടൊപ്പം ദ സീനിയര് സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, പാലക്കാട് ഡിവിഷന്, പാലക്കാട് – 678001 എന്ന വിലാസത്തില് ജൂലൈ 30 നകം അയക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര് 5000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവയ്ക്കണം. ഫോണ് 9495888824.