കൊല്ലം: വായനപക്ഷാചരണത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ ഉപന്യാസരചനാ മത്സരങ്ങളിലെ വിജയികള്‍ക്ക് ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ വായനക്ക് പ്രാധാന്യം നല്‍കണമെന്നും മറ്റുള്ളവരെ വായിക്കാന്‍ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മാനദണ്ഡ പ്രകാരം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. എസ്. അരുണ്‍ വിജയികള്‍ക്കുള്ള സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്തു. അസിസ്റ്റന്റ് എഡിറ്റര്‍ എല്‍. ഹേമന്ത് കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി. ശരത് ചന്ദ്ര ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യു.പി. വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. കൊല്ലം ശ്രീനാരായണ കോളേജ്, പന്തളം എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ യു.അധീഷ്, ഡോ.അര്‍ച്ചന ഹരികുമാര്‍ എന്നിവരാണ് വിധിനിര്‍ണയം നടത്തിയത്.

സമ്മാനാര്‍ഹരായവരുടെ പേരുവിവരം

ഉപന്യാസ രചനാ വിഭാഗം, സ്ഥാനം, വിജയികളുടെ പേര്, സ്‌കൂള്‍ എന്ന ക്രമത്തില്‍

ഹയര്‍ സെക്കന്ററി-ഒന്നാം സ്ഥാനം-വി.അഭിരാമി, പാരിപ്പള്ളി അമൃത സംസ്‌കൃത് എച്ച്.എസ്.എസ്, രണ്ടാം സ്ഥാനം-സി. ഹരിപ്രിയ, തേവള്ളി ജി.എം.ബി.എച്ച്. എസ്.എസ്, മൂന്നാം സ്ഥാനം- രസ്ന രമേശ്, ചിതറ ജി.എച്ച്.എസ്.എസ്; ഹൈസ്‌കൂള്‍-ഒന്നാം സ്ഥാനം-എന്‍.അജ്മല്‍ മുഹമ്മദ്, കരിക്കോട് ടി.കെ.എം. സെന്റിനറി പബ്ലിക് സ്‌കൂള്‍, ആമിന നാസര്‍, കോയിക്കല്‍ ജി.എച്ച്.എസ്.എസ്, രണ്ടാം സ്ഥാനം- അദ്വൈത്, കൊട്ടിയം ഒക്സീലിയം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മൂന്നാം സ്ഥാനം-ദിവ്യരൂപ്യ, വടക്കേവിള, എസ്.എന്‍. പബ്ലിക് സ്‌കൂള്‍; അപ്പര്‍ പ്രൈമറി- ഒന്നാം സ്ഥാനം-എച്ച്. കൃഷ്ണജിത്ത്, സെന്റ് പോള്‍ യു.പി.എസ്, രണ്ടാം സ്ഥാനം- ജെറിന്‍ ജേക്കബ്, പൂയപ്പള്ളി ജി.എച്ച്.എസ്, മൂന്നാം സ്ഥാനം-എസ്. നവശ്രീ, വാളത്തുംഗല്‍ മന്നം മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂള്‍.