ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 19) 613 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 605 പേര്‍ രോഗമുക്തരായി. 10.61 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 602 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 204406 പേര്‍ രോഗമുക്തരായി. 9191 പേര്‍ ചികിത്സയിലുണ്ട്.

241 പേര്‍ കോവിഡ് ആശുപത്രികളിലും 1661 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6160 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 145 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2963 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1177 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 27478 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 5777 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്.