ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടാകാത്ത സഹാചര്യത്തില്‍ പ്രതിരോധത്തില്‍ വീഴ്ച വരുത്തരുതെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ശരിയായി മൂക്കും വായും മൂടുന്ന വിധം മാസ്‌ക്ക് ധരിച്ച് കൈകള്‍ അണുവിമുക്താമാക്കി അകലം പാലിക്കുക.

വ്യക്തിഗത ജാഗ്രത ഉറപ്പിക്കുക. ആള്‍ക്കൂട്ടത്തില്‍ പെടാതെസ്വയം ഒഴിഞ്ഞു നില്‍ക്കാന്‍ ശീലിക്കുക. ചെറിയ അശ്രദ്ധ പോലും രോഗികളുടെ എണ്ണം ക്രമാതീതമായി കൂടാനും മരണ നിരക്ക് കൂടാനും കാരണമാകും. വാക്‌സിന്‍ സ്വീകരിച്ചാലും മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള കരുതലുകള്‍ വീഴ്ച വരുത്താതെ തുടരണം.

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതുകൊണ്ട് മാത്രം കോവിഡിനെതിരെ പൂര്‍ണ്ണമായും പ്രതിരോധം ഉണ്ടാകുന്നില്ല. രോഗം വരുന്നതിനുള്ള സാധ്യത കുറയ്ക്കുകയും അഥവ രോഗം പിടിപെട്ടാല്‍ രോഗതീവ്രത കുറഞ്ഞുകിട്ടാനും വാക്‌സിന്‍ സഹയിക്കും. കോവിഡിനെയിരെയുള്ള പ്രതിരോധ പാഠങ്ങള്‍ ജാഗ്രത കൈവിടാതെ പാലിക്കുക.