എറണാകുളം : കോവിഡ് ഇതര ചികിത്സകൾ പുനരാംഭിച്ചതിന്റെ ഭാഗമായി കളമശ്ശേരി ഗവ . മെഡിക്കൽ കോളേജിൽ കാത്ത്‌ ലാബിന്റെ പ്രവർത്തനം പുനരാരംഭിച്ചു . ആൻജിയോഗ്രാം പരിശോന ജൂലൈ 19 നു നടത്തി . തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഒ.പി പ്രവർത്തിക്കുക .

തിങ്കൾ , ചൊവ്വ , വ്യാഴം, വെള്ളി ദിവസങ്ങളിൽ കാത്ത്‌ ലാബ് പ്രവർത്തിക്കും. എക്കോ, ടി എം ടി , ഹൃദയത്തിന്റെ താളം പരിശോധിക്കുന്നതിനുള്ള ഹോൾട്ടർ മോണിറ്ററിങ് സിസ്റ്റം എന്നീ പരിശോധനകൾ എല്ലാ ദിവസവും ഉണ്ടായിരിക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ അറിയിച്ചു .