പാലക്കാട്:  അന്താരാഷ്ട്ര നീതി ദിനത്തിനോടനുബന്ധിച്ച്  വിശ്വാസ് നീതിദിന പുരസ്‌കാരം  പാര ലീഗൽ വോളന്റീർമാരായ കെ. കെ ലക്ഷ്മിക്കും, കെ. എസ്.  സ്വാമിനാഥനും പാലക്കാട്‌ റവന്യൂ ഡിവിഷണൽ ഓഫീസർ ഡോ. ബൽ പ്രീത് സിംഗ് സമ്മാനിച്ചു.

കഴിഞ്ഞ എട്ട് വർഷമായി പാലക്കാട്‌ ജില്ലാ നിയമ സഹായ അതോറിറ്റിയുടെ പാരാ ലീഗൽ വോളന്റീയറായി സേവനം അനുഷ്ഠിക്കുന്ന പാലക്കാട് ശ്രീനഗർ കോളനിയിലെ കെ. എസ്. സ്വാമിനാഥൻ  വിദ്യാഭ്യാസ വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനും ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി, ജില്ലാ ഭക്ഷ്യ സുരക്ഷ സമിതി, ജയിൽ കമ്മിറ്റി എന്നിവയിൽ അംഗവുമാണ്.

വിവരാവകാശ, പൗരവകാശ പ്രവർത്തക കൂടിയായ കടമ്പഴിപുറം ചാന്തുരുത്തി ഹൗസിലെ കെ. കെ ലക്ഷ്മി ആറ് വർഷമായി പാരാ ലീഗൽ വോളന്റീയറായി പ്രവർത്തിക്കുന്നുണ്ട്. ഇവർക്കുവേണ്ടി മകൻ സുരേഷ് ബാബുവും മരുമകൾ സ്മിതയും പുരസ്കാരം ഏറ്റുവാങ്ങി.

വിശ്വാസ് ഓഫീസിൽ നടന്ന പരിപാടിയിൽ മുൻ ഗവ പ്ലീഡറും വിശ്വാസ് വൈസ് പ്രസിഡന്റുമായ അഡ്വ. എസ് ശാന്തദേവി അധ്യക്ഷയായി. വിശ്വാസ് സെക്രട്ടറി അഡ്വ പി. പ്രേംനാഥ്, സി ശ്രീകുമാർ, ട്രഷറർ ബി ജയരാജൻ, അഡ്വ ആർ ദേവീകൃപ, അഡ്വ കെ വിജയ, വിശ്വാസ്‌ ജോയിൻ സെക്രട്ടറി അഡ്വ എൻ രാഖി എന്നിവർ സംസാരിച്ചു.