പാലക്കാട്: ദേശീയ സമ്പാദ്യ പദ്ധതിയില്‍ ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ പാസ് ബുക്കില്‍ യഥാസമയം രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണെന്ന് പാലക്കാട് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

അംഗീകൃത ഏജന്റുമാര്‍ മുഖേനയോ നിക്ഷേപകര്‍ നേരിട്ട് പോസ്റ്റ് ഓഫീസ് നിക്ഷേപം നടത്താം. തുക നല്‍കിയ ഉടന്‍തന്നെ ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയൊപ്പ് വാങ്ങേണ്ടതാണ്. നിക്ഷേപകന്‍ നല്‍കിയ തുക പോസ്റ്റ് ഓഫീസില്‍ ഒടുക്കിയതിനുള്ള ആധികാരിക രേഖ പോസ്റ്റ് മാസ്റ്റര്‍ ഒപ്പിട്ട സീല്‍ വച്ച് നല്‍കുന്ന പാസ്ബുക്ക് മാത്രമാണ്.