കാസർഗോഡ്: ബദിയടുക്ക ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തെങ്ങിനുള്ള ജൈവവളം, കുമ്മായം, കവുങ്ങിനുള്ള ജൈവവളം, തുരിശ്, ചുണ്ണാമ്പ് എന്നിവയ്ക്കുള്ള പെർമിറ്റ് (സ്ലിപ്പ്) കൃഷിഭവനിൽ നിന്നും ജൂലൈ 22 മുതൽ വിതരണം ചെയ്യും. കോവിഡ് പശ്ചാത്തലത്തിൽ വാർഡ് അടിസ്ഥാനത്തിലാണ് പെർമിറ്റ് വിതരണം ചെയ്യുക. തീയതി, വാർഡുകൾ എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു:
ജൂലൈ 22: ഒന്ന്, രണ്ട്
ജൂലൈ 23: മൂന്ന്, നാല്
ജൂലൈ 26: അഞ്ച്, ആറ്
ജൂലൈ 27: ഏഴ്, എട്ട്
ജൂലൈ 28: ഒമ്പത്, 10
ജൂലൈ 29: 11, 12
ജൂലൈ 30: 13, 14
ആഗസ്റ്റ് രണ്ട്: 15, 16
ആഗസ്റ്റ് മൂന്ന്: 17,18
ആഗസ്റ്റ് നാല്: 19