കാസർഗോഡ്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അധ്യാപക തസ്തികകളിലേക്കാണ് നിയമനം. 23 നും 40 വയസ്സിനും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് അവസരം. എംപ്ലോയബിലിറ്റി സെന്ററിൽ മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്തവരെ അഭിമുഖത്തിൽ പങ്കെടുക്കുവാനുള്ള ദിവസവും സമയവും അറിയിക്കും. ബിഎ, എംഎ ഇംഗ്ലീഷ്, മലയാളം, കന്നഡ, ബിഎസ്‌സി/എംഎസ്‌സി മാത്സ്, ഏതെങ്കിലും വിഷയത്തിൽ എംഎസ്‌സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പ്ലസ്ടു യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് കെജി ടീച്ചർ തസ്തികയിലേക്കും അവസരം ഉണ്ട്. പുതുതായി രജിസ്ട്രേഷൻ നടത്താനും അഭിമുഖത്തിൽ പങ്കെടുക്കാനുമായി ജൂലൈ 23ന് വൈകീട്ട് അഞ്ചിനകം എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. മുൻകൂട്ടി രജിസ്ട്രേഷൻ നടത്താത്ത ഉദ്യോഗാർഥികളെ അഭിമുഖത്തിൽ പങ്കെടുപ്പിക്കില്ല. നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്ട്രേഷൻ നടത്തിയ ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ഫോണിൽ ബന്ധപ്പെട്ട് പേരുവിവരങ്ങൾ നൽകണം. ഫോൺ: 9207155700