കോഴിക്കോട്: സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയുള്ള ജില്ലയിലെ വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. മത്സ്യബന്ധനത്തിനിടെ അപകടത്തിൽ മരണപ്പെട്ട തൈക്കടപ്പുറത്തെ സിദ്ദിഖിന്റെ കുടുംബത്തിനുള്ള ഇൻഷുറൻസ് തുക നേരിട്ട് വീട്ടിലെത്തി മന്ത്രി കൈമാറി.
അപകട ഇൻഷുറൻസ്, സ്വാഭാവികമരണം, രോഗചികിത്സ, വിവാഹം തുടങ്ങിയവക്കായി ജില്ലയിൽ 156 പേർക്ക് 30 ലക്ഷം രൂപയുടെ വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് ഇതോടെ തുടക്കമായി.
മത്സ്യ ബോർഡ് ചെയർമാൻ സി.പി.കുഞ്ഞിരാമൻ, മേഖലാ എക്സിക്യൂട്ടീവ് ഇൻചാർജ് സി.ആദർശ്, ബേപ്പൂർ ഫിഷറീസ് ഓഫീസർ ഇ.കെ. ജിതേഷ്, ട്രേഡ് യൂണിയൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
മത്സ്യബന്ധനത്തിനിടെ അപകടത്തില്‍ മരണപ്പെട്ട തൈക്കടപ്പുറത്തെ സിദ്ദീഖിന്റെ കുടുംബത്തിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേനയുളള ഇന്‍ഷൂറന്‍സ് സഹായം മന്ത്രി പി.എ.മുഹമ്മദ് റിയാസ് കൈമാറുന്നു.