കോഴിക്കോട്: നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുക്കിയ കേരളചിക്കൻ വിപണന കേന്ദ്രം അഡ്വ.കെ. എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശുദ്ധവും മായം ചേർക്കാത്തതുമായ കോഴിയിറച്ചി വിപണിയിൽ ലഭ്യമാക്കുകയാണ് സർക്കാർ സംരഭമായ കേരള ചിക്കൻ വിപണന കേന്ദ്രങ്ങൾ വഴി ലക്ഷ്യമിടുന്നത്. ജില്ലയിൽ കമ്പനിയുടെ രണ്ടാമത്തെ നേരിട്ടുള്ള ഔട്ട്ലറ്റാണ് നടുവണ്ണൂരിൽ പ്രവർത്തനമാരംഭിച്ചത്.
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കവിത പി.സി പദ്ധതി വിശദീകരണം നടത്തി.
വൈസ് പ്രസിഡണ്ട് നിഷ പുതിയോട്ടുംകണ്ടി ആദ്യവില്പന നടത്തി.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ.കെ ഷൈമ, ടി.സി. സുരേന്ദ്രൻ മാസ്റ്റർ, പഞ്ചായത്ത് അംഗം സജ്ന ഹസ്കർ, കുടുംബശ്രീ എ.ഡി.എം.സി ഗിരീഷ് കുമാർ ടി, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു കുട്ടിക്കണ്ടി, കേരള ചിക്കൻ ഔട്ട്ലറ്റ് സംരംഭക സജ്നാസ്. കെ തുടങ്ങിയവർ പങ്കെടുത്തു.