കൊല്ലം: ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ജില്ലയിലെ പൊതു ഇടങ്ങളില്‍ പരസ്യ ബോര്‍ഡുകളും ചുവരെത്തുകളും സ്ഥാപിക്കുന്നതിന് പരസ്യ ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ജൂലൈ 28 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് സിവില്‍ സ്റ്റേഷനിലെ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ ജില്ലാ ശുചിത്വ മിഷന്‍ ഓഫീസിലും 04742791810 നമ്പരിലും ലഭിക്കും.
