കാസറഗോഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ വിവിധ തസ്തികകളിലേക്ക് തത്സമയ അഭിമുഖം നടത്തുന്നു. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സല് സര്‍ട്ടിഫിക്കറ്റുകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇന്റര്‍വ്യൂവില്‍ ഹാജരാക്കേണ്ടതാണ്. ഹോം മാനേജറിന് എം.എസ്.ഡബ്ല്യു./എം.എ. സോഷ്യോളജി എം.എ.സൈക്കോളജി /എം.എസ്.സി. സൈക്കോളജിയാണ് യോഗ്യത. ശമ്പളം 18000 രൂപ. ഫുള്‍ടൈം റസിഡന്റ് വാര്ഡന് ബിരുദം (സമാന തസ്തികയിലുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം) ശമ്പളം 13000 രൂപ, സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കറിന് എം.എസ്.ഡബ്ല്യു./എം.എ.സോഷ്യോ ളജി/എം.എസ്്.സി.സൈക്കോളജി ശമ്പളം 12000 രൂപ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് (പാര്‍ട്ട് ടൈം) എം.എസ്.സി./എം.എ.സോഷ്യോളജി (ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം) യോഗ്യത. ശമ്പളം 12000 രൂപ.
