കാസർഗോഡ്:  ജില്ലയില്‍ നിലവിലുളള ലാബ് ടെക്‌നീഷ്യന്‍മാരുടെ ഒഴിവിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. പ്ലസ്-ടു(സയന്‍സ്), ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 20-ന് രാവിലെ പത്തിന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) അസ്സല്‍ രേഖകള്‍ സഹിതം തത്സമയ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2203118 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.