കോട്ടയം: കാര്‍ഷിക മേഖലയില്‍ യുവ പ്രഫഷണലുകളെ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ട് കൃഷി വകുപ്പ് നടപ്പാക്കുന്ന ഇന്റേണ്‍ഷിപ്പ് പരിപാടിയിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. വി.എച്ച്.എസ്.സി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍, കൃഷിയിലും ജൈവകൃഷിയിലും വി.എച്ച്.എസ്.സി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ബി. എസ് സി അഗ്രിക്കള്‍ച്ചര്‍ യോഗ്യതയുള്ളവര്‍ എന്നിവര്‍ക്കാണ് അവസരം.
ആറുമാസമാണ് ഇന്റേഷന്‍ഷിപ്പ്. പ്രതിമാസം 1000 രൂപ ഇന്‍സെന്റീവായി നല്‍കും. വകുപ്പിന്റെ വെബ്‌സൈറ്റിലാണ് www.keralaagriculture.gov.in അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അഭിമുഖം ജൂലൈ 26 മുതല്‍ 29 വരെ നടക്കും. ഫോട്ടോ പതിച്ച അപേക്ഷയുടെ അസ്സലും, സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും അഭിമുഖത്തിന് എത്തുമ്പോള്‍ ഹാജരാക്കണം.