ഇടുക്കി:പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (തമിഴ് മീഡിയം) കുട്ടികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ട ചുമതല വഹിക്കുന്നതിന് 12000 രൂപ ഓണറേറിയം വ്യവസ്ഥയില്‍ റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. വൈകിട്ട് ആറ് മുതല്‍ രാവിലെ എട്ട് വരെയാണ് ജോലിസമയം. ബിരുദവും ബി.എഡുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ തമിഴ്ഭാഷയില്‍ പ്രീവീണ്യമുള്ളവരായിരിക്കണം. പട്ടിജാതി വിഭാദഗത്തില്‍പ്പെട്ടവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. താലപര്യമുള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 30ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, മൂലമറ്റം പി.ഒ, ഇടുക്കി എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 04862 252003.