പട്ടികജാതി വികസന വകുപ്പിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്താൻ സർക്കാർ സ്‌കൂളുകളിൽ ജോലി നോക്കുന്ന താൽപര്യമുള്ള അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുക്കും. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷിച്ചവർക്ക് ജൂലൈ 26ന് രാവിലെ ഒമ്പതിനും മറ്റുള്ള ജില്ലകളിലെ എം.ആർ.എസ്. സ്‌കൂളുകളിലേക്ക് അപേക്ഷ സമർപ്പിച്ചവർക്ക് 27ന് രാവിലെ ഒമ്പതിന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.