ജലസേചന വകുപ്പിലെ ഡ്രൈവർമാരുടെ 2021 ജനുവരി 31 വരെയുള്ള ഏകീകരിച്ച താത്കാലിക മുൻഗണനാ പട്ടിക വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.irrigation.gov.in ലും കേരള ഗസറ്റിലും പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവരും പട്ടികയിൽ ഉൾപ്പെടാത്തവരും ആവശ്യമായ രേഖകൾ സഹിതം അനെക്‌സർ II അപ്പീലുകൾ ഉചിത മാർഗ്ഗേണ ചീഫ് എൻജിയറുടെ കാര്യാലയത്തിൽ പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച തിയതി മുതൽ 10 ദിവസത്തിനകം സമർപ്പിക്കണം.