ബാലവേല വിരുദ്ധവാരാചരണ ത്തോ ടനുബന്ധിച്ച് ശിശുക്ഷേമ സമിതിയും തൊഴില്‍ വകുപ്പും സംയുക്തമായിപത്തനംതിട്ട ടൗണ്‍ ഹാളില്‍ സെമിനാര്‍ നടത്തി. ശിശുക്ഷേമ സമിതി വൈസ്പ്രസിഡണ്ട് പ്രൊഫ. കെ. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമസമിതി സെക്രട്ടറി ജി. പൊന്നമ്മ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ടി. സൗദാമിനി മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എം.എസ് സുരേഷ് ബാലവേല വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. തണല്‍ കോര്‍ഡിനേറ്റര്‍ ആര്‍. ഭാസ്‌കരന്‍നായര്‍, ശിശുക്ഷേമ സമിതി എക്‌സിക്യുട്ടീവ് അംഗം കെ.കെ വിജയകുമാര്‍, സരസമ്മ നടരാജന്‍, ഷാന്‍ രമേശ് ഗോപന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
