കോഴിക്കോട്: പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിന്റെ നിർമ്മാണ പുരോഗതി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിലയിരുത്തി. പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. റോഡ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. പേരാമ്പ്ര-താനിക്കണ്ടി- ചക്കിട്ടപ്പാറ റോഡിൻ്റെ പ്രവർത്തിയും അവലോകനം ചെയ്തു.
പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ, കുറ്റിയാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ പ്രമോദ്, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.