പാലക്കാട്‌: ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ടി.പി.ആര്‍ 5% ല്‍ താഴെ വരുന്ന കാറ്റഗറി എ യില്‍ ഉള്‍പ്പെട്ടിരിക്കുന്നത് കൊഴിഞ്ഞാമ്പാറ, പുതുശ്ശേരി ഗ്രാമ പഞ്ചായത്തുകൾ. എ കാറ്റഗറിയിലാണ് ഈ ഗ്രാമ പഞ്ചായത്തുകൾ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവിടെ കോവിഡ് നിയന്ത്രണങ്ങളില്‍ പൂര്‍ണ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 14 മുതല്‍ ജൂലൈ 20 വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നാളെ (ജൂലൈ 21) മുതലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി ഉത്തരവിട്ടിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാല് കാറ്റഗറികളായി വേര്‍തിരിക്കുന്നതില്‍ മാറ്റമില്ല. ഓരോ കാറ്റഗറിയിലും നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍, ഇളവുകള്‍ എന്നിവ തുടരും.

കാറ്റഗറിയും ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളും

കാറ്റഗറി (ഡി)- ടി.പി.ആര്‍ 15%നു മുകളില്‍

1) മുതുതല 2) ചാലിശ്ശേരി 3) ചളവറ 4) ചെർപ്പുളശ്ശേരി 5) ഓങ്ങല്ലൂർ 6) വല്ലപ്പുഴ 7) പരുതൂർ 8) കോട്ടോപ്പാടം 9) തൃത്താല 10) കുമരംപുത്തൂർ 11) അലനല്ലൂർ 12) വണ്ടാഴി 13) കപ്പൂർ 14) പിരായിരി 15) ശ്രീകൃഷ്ണപുരം 16) കാരാകുറിശ്ശി 17) പട്ടാമ്പി നഗരസഭ 18) കൊല്ലങ്കോട് 19) കണ്ണമ്പ്ര 20) പുതുനഗരം 21) കൊപ്പം 22) ആനക്കര 23) കാവശ്ശേരി 24) മുതലമട 25) പുതുപ്പരിയാരം 26) തിരുമിറ്റക്കോട് 27) ഒറ്റപ്പാലം നഗരസഭ 28) ഷൊർണ്ണൂർ നഗരസഭ 29) നാഗലശ്ശേരി 30) അയിലൂർ 31) കാഞ്ഞിരപ്പുഴ 32) തെങ്കര 33) മാത്തൂർ 34 ) മണ്ണൂർ 35 )തച്ചനാട്ടുകര 36) അമ്പലപ്പാറ 37) കിഴക്കഞ്ചേരി 38) ചിറ്റൂർ – തത്തമംഗലം നഗരസഭ 39 ) മലമ്പുഴ

കാറ്റഗറി (സി)-ടി.പി.ആര്‍ 10% മുതല്‍ 15% വരെ

1) കണ്ണാടി 2) വിളയൂർ 3) കോട്ടായി 4) പട്ടിത്തറ 5) കരിമ്പുഴ 6) മണ്ണാർക്കാട് നഗരസഭ 7) തരൂർ 8) മേലാർകോട് 9) അഗളി 10) ആലത്തൂർ 11) കൊടുമ്പ് 12) കേരളശ്ശേരി 13) നെല്ലായ 14) ലക്കിടിപേരൂർ 15) തച്ചമ്പാറ 16) എലവഞ്ചേരി 17) തിരുവേഗപ്പുറ, 18) മങ്കര, 19) പൊൽപ്പുള്ളി, 20) തേങ്കുറിശ്ശി 21) പെരിങ്ങോട്ടുകുറിശ്ശി 22) അകത്തേത്തറ 23) എരുത്തേമ്പതി 24) എരുമയൂർ 25) മരുതറോഡ് 26) കൊടുവായൂർ 27) അനങ്ങനടി 28) കരിമ്പ 29) കുലുക്കല്ലൂർ 30) പുതൂർ 31) പുതുക്കോട് 32) മുണ്ടൂർ 33) കുത്തനൂർ

കാറ്റഗറി (ബി)-ടി.പി.ആര്‍ 5% മുതല്‍-10% വരെ

1) പെരുവെമ്പ് 2) വടക്കഞ്ചേരി 3) പാലക്കാട് നഗരസഭ 4) എലപ്പുള്ളി 5) നെന്മാറ 6) പറളി 7) കോങ്ങാട് 8) പെരുമാട്ടി 9) കടമ്പഴിപ്പുറം 10) നല്ലേപ്പിള്ളി 11) വടവന്നൂർ 12) വെള്ളിനേഴി 13) പൂക്കോട്ടുകാവ് 14) വാണിയംകുളം 15) തൃക്കടീരി 16) നെല്ലിയാമ്പതി 17) പട്ടഞ്ചേരി 18) വടകരപ്പതി 19) പല്ലശ്ശന 20) ഷോളയൂർ 21) കുഴൽമന്ദം

കാറ്റഗറി (എ)-ടി.പി.ആര്‍ 5% ന് താഴെ

1) കൊഴിഞ്ഞാമ്പാറ 2) പുതുശ്ശേരി.

വിവിധ കാറ്റഗറി അനുസരിച്ചുള്ള നിയന്ത്രണങ്ങൾ

*എ,ബി കാറ്റഗറികളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, പി എസ് യു കള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, ഓട്ടോണോമസ് ഓര്‍ഗനൈസേഷനുകള്‍ എന്നിവ 100% ജീവനക്കാരെയും സി കാറ്റഗറിയില്‍പ്പെട്ടവ 50% ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും.

*എ, ബി, സി കാറ്റഗറിയില്‍പ്പെട്ട പ്രദേശങ്ങളില്‍ നേരത്തെ അനുവദിച്ചത് പ്രകാരമുള്ള കടകള്‍ക്ക് രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാം. എ കാറ്റഗറിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ എല്ലാ കടകൾക്കും തിങ്കൾ മുതൽ വെള്ളി വരെ രാത്രി എട്ട് വരെയും ബി കാറ്റഗറിയിൽ ഉൾപ്പെട്ടവയ്ക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും സി കാറ്റഗറി യിൽ ഉൾപ്പെട്ടവയ്ക്ക് വെള്ളിയാഴ്ചയും
തുറന്ന് പ്രവൃത്തിക്കാം.

*കാറ്റഗറി ഡി യിൽ ഉൾപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ നടപ്പാക്കിയിട്ടുള്ള പ്രത്യേക കർശന നിയന്ത്രണങ്ങൾ ആഴ്ചയിൽ എല്ലാ ദിവസവും നടപ്പാക്കും.

*എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം.

*എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും, ജിമ്മുകള്‍ക്കും എ സി ഒഴിവാക്കി പ്രവര്‍ത്തിക്കാവുന്നതാണ്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരില്‍ കുടുതല്‍ അനുവദിക്കുന്നതല്ല.

*എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ടൂറിസം മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. ഇവിടുത്തെ ജീവനക്കാര്‍ വാക്‌സിന്‍ ഒന്നാം ഡോസെങ്കിലും എടുത്തിരിക്കണം. വാക്‌സിന്‍ ഒന്നാം ഡോസെങ്കിലും എടുത്തവര്‍ക്കോ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കോ മാത്രമേ പ്രവേശനം അനുവദിക്കാവു.

*ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ പൊതുജനങ്ങളെ പ്രവേശിപ്പിക്കാം. ശനിയാഴ്ച ബാങ്കുകളും മറ്റ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളും അവധിയായിരിക്കും

*ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണായിരിക്കും.

മൈക്രോ കണ്ടൈന്‍മെന്റ് സോണുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ

രോഗ വ്യാപനം കൂടുതലുളള പ്രദേശങ്ങള്‍ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി (തീവ്രബാധിത പ്രദേശങ്ങളായി) തിരിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മൈക്രോ കണ്ടൈന്‍മെന്റ് സോണുകൾ- എല്‍.എസ്.ജി.ഡി, വാര്‍ഡ് നമ്പർ എന്നിവ ക്രമത്തിൽ

കിഴക്കഞ്ചേരി-4, 21

വണ്ടാഴി -8

അയിലൂര്‍-11

നെന്മാറ-7

കോങ്ങാട്-9 ( മുച്ചേരി പ്രദേശം)

11 (മണ്ണാന്തറ പ്രദേശം)

പാലക്കാട് -16 (വെണ്ണക്കര)

കൊല്ലങ്കോട്-9 , 18

കാഞ്ഞിരപ്പുഴ-1 (കളയംകോട് പ്രദേശം)

മണ്ണാര്‍ക്കാട് നഗരസഭ

18 (നമ്പിയംപടി പ്രദേശം)

കോട്ടോപ്പാടം-1 (കാപ്പു പറമ്പ് പ്രദേശം)

15 (ഭീമനാട് പ്രദേശം)

കൊടുവായൂര്‍-3 (ചാന്തിരുത്തി പ്രദേശം)

അലനല്ലൂര്‍-6, 8, 16, 18, 19, 21

ആലത്തൂര്‍-12

അമ്പലപ്പാറ-15

അനങ്ങനടി -5, 6

ചളവറ -2, 7, 14

കപ്പൂര്‍-1, 14, 18

കാവശ്ശേരി -15, 17

കൊപ്പം -2, 6, 7, 11, 12

ലെക്കിടി പേരൂര്‍ -12

നാഗലശ്ശേരി -2, 15

നല്ലേപ്പിള്ളി-10

ഓങ്ങല്ലൂര്‍-2, 6

പരുതൂര്‍-8

പട്ടിത്തറ-16

പെരിങ്ങോട്ടുകുറിശ്ശി-11

പിരായിരി -13

തെങ്കര -5

തേങ്കുറിശ്ശി -12

തൃത്താല -7, 9

വണ്ടാഴി -8

വാണിയംകുളം-18

വിളയൂര്‍-11

മൈക്രോ കണ്ടേൻമെന്റ് സോണുകളിൽ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും നടപ്പിലാക്കാൻ ജില്ലാ കലക്ടർ നിർദേശിച്ചു.

1) തീവ്രബാധിത പ്രദേശങ്ങള്‍ അതിര്‍ത്തി തിരിക്കുന്നതിനു വേണ്ട നടപടികള്‍ ബന്ധപ്പെട്ട പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികള്‍ എന്നിവര്‍ സംയുക്തമായി സ്വീകരിക്കണം.

2) തീവ്രബാധിത പ്രദേശങ്ങളില്‍ പോസിറ്റീവ് ആകുന്ന ആളുകളെ‍ നിര്‍ബന്ധമായും ഡി.സി.സി / സി.എഫ്.എല്‍.റ്റി.സി യിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട ആരോഗ്യ, തദ്ദേശ സ്ഥാപന വകുപ്പ് അധികൃതര്‍ സ്വീകരിക്കണം.

3) അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ഹോം ഡെലിവറി നടത്തുന്നതിനു മാത്രമായി തുറന്നു പ്രവർത്തിക്കാം. മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കരുത്.

4) പ്രസ്തുത പ്രദേശങ്ങളില്‍ മരുന്നുകള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുന്നതിന് ആര്‍.ആര്‍.ടി.മാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.

5) അനാവശ്യയാത്രകള്‍ കര്‍ശനമായി‍ നിരോധിച്ചിരിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ സെല്‍ഫ് ഡിക്ലറേഷന്‍ കൈവശം ഉണ്ടായിരിക്കണം.

6) നിയന്ത്രണ മേഖലകളില്‍ പൊതു വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. ദീര്‍ഘദൂര ബസ്സുകള്‍ക്ക് കടന്ന് പോകാം. എന്നാൽ ഈ മേഖലയിലെ യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമില്ല.

7) ആഴ്ച ചന്തകൾ, വഴി വാണിഭങ്ങൾ എന്നിവ പൂര്‍ണ്ണമായും നിരോധിച്ചു.

8) ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം.

9) മെഡിക്കല്‍ ഷോപ്പുകള്‍, മില്‍മ ബൂത്തുകള്‍ , പെട്രോള്‍ പമ്പ് എന്നിവ നിലവിലുള്ള നിയന്ത്രണ പ്രകാരം തുറന്നു പ്രവർത്തിക്കാം.

10) പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ആശുപത്രി ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്.

11) വീടുകളിലും, പൊതു സ്ഥലങ്ങളിലുമുള്ള ഒത്തു ചേരല്‍ പൂര്‍ണ്ണമായും നിരോധിച്ചു.

12) മുന്‍പ് നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങള്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് 20 പേരെ മാത്രം ഉള്‍പ്പെടുത്തി നടത്താവുന്നതാണ്.

13) മരണ വീടുകളില്‍ 20 പേരില്‍ കൂടുതല്‍ ഒത്തുചേരരുത്.

14) മറ്റ് ആള്‍ക്കൂട്ടങ്ങള്‍, പൊതു പരിപാടികള്‍, സമരങ്ങള്‍, പ്രകടനങ്ങള്‍ എന്നിവയ്ക്ക് കർശന നിരോധനം.

15) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ പ്രകാരം നിലവിലുളള എല്ലാ നിയന്ത്രണങ്ങളും ഈ പ്രദേശത്ത് ബാധകമാണ്.

16) സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ പ്രസ്തുത പ്രദേശങ്ങള്‍ ദിവസത്തില്‍ രണ്ടു തവണ സന്ദർശിച്ച് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

17) ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ എന്നിവര്‍ ഉത്തരവ്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.