കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 27 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.

കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, നീണ്ടകര, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, കെ.എസ്.പുരം, പ•ന, തഴവ ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 14 കേസുകളില്‍ പിഴയീടാക്കി. 108 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.

കൊട്ടാരക്കര, ചിതറ, ഇളമാട്, കരീപ്ര, എഴുകോണ്‍, ഇട്ടിവ, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ക്ക് പിഴയീടാക്കി. 134 എണ്ണത്തിന് താക്കീത് നല്‍കി.
സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ കുന്നത്തൂര്‍, മൈനാഗപ്പള്ളി, പോരുവഴി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടു കേസുകളില്‍ പിഴയീടാക്കി. 38 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊല്ലത്തെ പെരിനാട്, മണ്‍ട്രോതുരുത്ത്, മയ്യനാട്, പേരയം പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 62 കേസുകള്‍ക്ക് താക്കീത് നല്‍കി.

പത്തനാപുരത്തെ വിളക്കുടി, തലവൂര്‍ പഞ്ചായത്തുകളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഷിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകള്‍ക്ക് താക്കീത് നല്‍കി.

പുനലൂരിലെ ഇടമണ്‍, ഉറുകുന്ന്, തെന്മ ല, കുളത്തൂപ്പുഴ, അഞ്ചല്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17 കേസുകള്‍ക്ക് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ എം.പി അമ്പിളി നേതൃത്വം നല്‍കി.