പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുളള ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഈ അദ്ധ്യയനവര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍  ലൈബ്രേറിയന്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേയ്ക്കും ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേയ്ക്കും നിയമനം നടത്തുന്നതിന് ഈ മാസം 25ന് രാവിലെ 11 മണി മുതല്‍ 2 മണി വരെ കാഞ്ഞിരപ്പളളി ഐ.റ്റി.ഡി.പി. ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.  ലൈബ്രറി സയന്‍സില്‍ ബിരുദവും, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍  കുറഞ്ഞത് മൂന്ന് വര്‍ഷത്തെ  പ്രവൃത്തി  പരിചയ വുമുള്ളവര്‍ക്ക്  ലൈബ്രേറിയന്‍ തസ്തികയിലേക്കും, കമ്പ്യൂട്ടര്‍ ട്രേഡിലുളള റ്റി.എച്ച്.എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ എസ്.എസ്.എല്‍.സി.യും കമ്പ്യൂട്ടര്‍ ട്രേഡിലുളള എന്‍.ടി.സി/കെ.ജി.സി.ഇ/വി.എച്ച്.എസ്.സി. എന്നിവയില്‍ ഏതെങ്കിലുമുളള ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് എസ്.എസ്.എല്‍.സി. പാസായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. വിമുക്തഭടന്‍മാരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന. പി.എസ്.സി. നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന പ്രായപരിധി ബാധകമാണ്. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്പര്യമുളളവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയാകും. പങ്കെടുക്കുന്നവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ ബയോഡേറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം.