കാസർഗോഡ്: ജില്ലയിൽ കോവിഡ് പരിശോധനയ്ക്ക് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. ഡിഎംഒ, എഡിഎം, സബ് കളക്ടർ, ആർഡിഒ, അഡീഷണൽ എസ്പി, ഡെപ്യൂട്ടി ഡിഎംഒ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, കോവിഡ് ടെസ്റ്റ് നോഡൽ ഓഫീസർ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് കമ്മിറ്റി. കമ്മിറ്റി ഫീൽഡ്തല പരിശോധന നടത്തും.
ജില്ലയിൽ കോവിഡ് പരിശോധന ഗണ്യമായി വർധിപ്പിക്കാൻ ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

വ്യാഴം, വെള്ളി ദിവസങ്ങളിൽ പരമാവധി കോവിഡ് പരിശോധന നടത്തുന്നതിന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് നിർദ്ദേശം നൽകി. പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവരും സർക്കാർ ജീവനക്കാരും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നും കളക്ടർ പറഞ്ഞു.