കൊല്ലം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാലു കാറ്റഗറികള്‍ ആയി പുതുക്കി നിശ്ചയിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അഞ്ചു തദ്ദേശസ്ഥാപനങ്ങളില്‍ പ്രതിവാര ശരാശരി അഞ്ചു ശതമാനത്തില്‍ താഴെയാണ്. അഞ്ചിനും 10 നും ഇടയില്‍ നിരക്കുള്ള 33 തദ്ദേശസ്ഥാപനങ്ങളും 10 നും 15 നും ഇടയില്‍ നിരക്കുള്ള 31 ഉം 15 ന് മുകളില്‍ നിരക്കുള്ള നാലു തദ്ദേശഭരണ പ്രദേശങ്ങളുമുണ്ട്. ഇവിടങ്ങളിലെല്ലാം സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഇന്നു(ജൂലൈ 22) മുതല്‍ നടപ്പിലാക്കും എന്ന് എ.ഡി.എം. എന്‍. സജിതാ ബീഗം അറിയിച്ചു.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാറ്റഗറി തിരിച്ചുള്ള പട്ടിക ഇതോടൊപ്പം.
എ വിഭാഗം(അഞ്ച് ശതമാനത്തില്‍ താഴെ)-ആര്യങ്കാവ്, പോരുവഴി, മേലില, പവിത്രേശ്വരം, ക്ലാപ്പന ഗ്രാമപഞ്ചായത്തുകള്‍.
ബി വിഭാഗം(അഞ്ചു ശതമാനത്തിനും 10 ശതമാനത്തിനും ഇടയില്‍)-കൊല്ലം കോര്പറേഷന്, കൊട്ടാരക്കര, കരുനാഗപ്പള്ളി, പരവൂര്‍ മുനിസിപ്പാലിറ്റികള്‍, നീണ്ടകര, ഈസ്റ്റ് കല്ലട, ഇടമുളയ്ക്കല്‍,കുളത്തൂപ്പുഴ, നെടുവത്തൂര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, പെരിനാട്, അലയമണ്‍, പിറവന്തൂര്‍, തെന്മ ല, കുളക്കട, നിലമേല്‍, വെളിയം, കുന്നത്തൂര്‍, കരവാളൂര്‍, ആലപ്പാട്, ശൂരനാട് നോര്‍ത്ത്, വെസ്റ്റ് കല്ലട, കുണ്ടറ, ഏരൂര്‍, ചിറക്കര, മൈലം, കരീപ്ര, ആദിച്ചനല്ലൂര്‍, പത്തനാപുരം, തൊടിയൂര്‍, ഇളമ്പള്ളൂര്‍, പേരയം ഗ്രാമപഞ്ചായത്തുകള്‍.
സി വിഭാഗം(10 ശതമാനത്തിനും 15 ശതമാനത്തിനും ഇടയില്‍)-പുനലൂര്‍ മുനിസിപ്പാലിറ്റി, തഴവ, വെളിനല്ലൂര്‍, അഞ്ചല്‍, മണ്‍ട്രോതുരുത്ത്, പൂതക്കുളം, തെക്കുംഭാഗം, കടയ്ക്കല്‍, കല്ലുവാതുക്കല്‍, തൃക്കരുവ, ശൂരനാട് സൗത്ത്, വെട്ടിക്കവല, തലവൂര്‍, ഇളമാട്, ഓച്ചിറ, ഇട്ടിവ, ചടയമംഗലം, പൂയപ്പള്ളി, ചാത്തന്നൂര്‍, ചിതറ, തേവലക്കര, തൃക്കോവില്‍വട്ടം, വിളക്കുടി, മയ്യനാട്, എഴുകോണ്‍, മൈനാഗപ്പള്ളി, നെടുമ്പന, കുമ്മിള്‍, കുലശേഖരപുരം, ഉമ്മന്നൂര്‍, ശാസ്താംകോട്ട ഗ്രാമപഞ്ചായത്തുകള്‍.
ഡി വിഭാഗം(15 ശതമാനത്തിന് മുകളില്‍)-കൊറ്റങ്കര, ചവറ, പനയം, പന്മ ന ഗ്രാമപഞ്ചായത്തുകള്‍.